FLASH NEWS

കോഴിമുട്ടത്തോടിൽ റെക്കോർഡിട്ട മലയാളി പെൺകുട്ടി ! ?

May 26,2022 07:14 PM IST

റെക്കോർഡിടാൻ പലരും തിരഞ്ഞെടുക്കുന്നത് പലതാണ്.ഭാരതത്തിലെ വസ്ത്ര വൈവിധ്യങ്ങൾ കോഴിമുട്ടയുടെ തോടിൽ ആലേഖനം ചെയ്ത് ഏഷ്യാ ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് മലയാളി വിദ്യാർത്ഥിനി. തൃശ്ശൂരിലെ പൂമല സ്വദേശിനിയും പാരാമെഡിക്കൽ വിദ്യാർത്ഥിനിയുമായ സ്റ്റെഫി ജോസഫാണ് 28 സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന വേഷവിധാനങ്ങൾ മുട്ടയിൽ വരച്ചുചേർത്തത്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ഉൾപ്പെടെ സ്റ്റെഫിയുടെ മികവിന് അംഗീകാരം ലഭിച്ചപ്പോൾ, ഒറ്റയിരുപ്പിൽ അതിവേഗത്തിൽ മുട്ടത്തോടിൽ സ്‌റ്റെഫി ചിത്രങ്ങൾ വരച്ചുചേർത്തു എന്ന പ്രത്യേകതയുമുണ്ട്.

 

 

ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് ഏകദേശം 12 മണിക്കൂർ സമയം കൊണ്ട് 80 മുട്ടത്തോടുകളിൽ കശ്മീർ മുതൽ കേരളം വരെയുള്ള ചിത്രങ്ങൾ വിരിഞ്ഞു.ബെംഗളൂരുവിലെ വിദ്യാർത്ഥിനിയായ സ്‌റ്റെഫിയുടെ, കുട്ടിക്കാലം മുതൽ ചിത്രം വരയോടുള്ള ഇഷ്ടമാണ് വലിയൊരു റെക്കോർഡിലാണ് അവസാനിച്ചത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.